InternationalQatar
ലെബനന് സഹായവുമായി രണ്ടു ഖത്തരി എയർഫോഴ്‌സ് വിമാനങ്ങൾ ബെയ്‌റൂട്ടിലെത്തി
ഖത്തർ ഓപ്പറേറ്റ് ചെയ്യുന്ന എയർ ബ്രിഡ്‌ജിന്റെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെൻ്റ് (ക്യുഎഫ്എഫ്‌ഡി) നൽകുന്ന ഭക്ഷണവും മറ്റു വസ്‌തുക്കളും വഹിച്ചുകൊണ്ട് ഖത്തർ അമീരി എയർഫോഴ്‌സിൻ്റെ രണ്ട് വിമാനങ്ങൾ വ്യാഴാഴ്ച്ച ലെബനനിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
സമീപകാല സംഭവവികാസങ്ങൾ കാരണം ലെബനൻ ജനത അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഈ സഹായം. ഖത്തർ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ലെബനൻ സർക്കാരിൻ്റെ പ്രതിനിധികളും ചേർന്നാണ് സഹായം സ്വീകരിച്ചത്.