ഖത്തറിലേക്കുള്ള യാത്രക്കാർക്ക് അറിയിപ്പുമായി ഇന്ത്യൻ എംബസ്സി
ഖത്തറിലേക്ക് വിസിറ്റ് വിസകളിൽ വരുന്ന ഇന്ത്യക്കാർ ഇഹ്തിറാസ് പോർട്ടലിൽ എത്തിച്ചേരുന്നതിന് കുറഞ്ഞത് 3 ദിവസം മുമ്പെങ്കിലും പ്രീ-രജിസ്‌ട്രേഷൻ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ റസിഡൻസിന് രജിസ്‌ട്രേഷൻ ആവശ്യമില്ല.
കൂടാതെ 6 വയസിന് മുകളിൽ ഉള്ള മുഴുവൻ പേരും യാത്രക്ക് 48 മണിക്കൂറിന് ഉള്ളിലുള്ള പിസിആറോ 24 മണിക്കൂറിനുള്ള ആന്റിജൻ ടെസ്റ്റ് റിപ്പോർട്ടോ കയ്യിൽ കരുതണം. 5 വയസ്സിന് മുകളിൽ ഉള്ള ഏവരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ ആന്റിജൻ ടെസ്റ്റും ചെയ്യണം.
നേരത്തെ മുതലുള്ള നിയമം ആണെങ്കിലും പുതിയ ട്രാവൽ പോളിസിക്ക് ശേഷം ഇഹ്തിറാസ് രജിസ്ട്രേഷൻ അടക്കമുള്ളവയിൽ പല സന്ദർശകരും അനാസ്ഥ കാണിക്കുകയും എയർപോർട്ടിൽ നിന്ന് മടങ്ങാൻ ഇടയായ സാഹചര്യം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് അറിയിപ്പ്.
നവംബർ 1 മുതൽ ഡിസംബർ 23 വരെ ലോകകപ്പിനോട് അനുബന്ധിച്ച് വിസിറ്റ് വിസകളിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ ആവില്ലെന്നും എംബസി ഓർമ്മപ്പെടുത്തി.