ഖത്തറിൽ ഭാഗിക നിരോധനമുണ്ടായിരുന്ന സമുദ്ര ഗതാഗതം പൂർണമായും പുനരാരംഭിച്ചു

ടൂറിസം, മത്സ്യബന്ധനം, മറ്റ് സമുദ്ര പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നാവിഗേഷൻ, സുരക്ഷാ ഉപകരണങ്ങളും കപ്പലിൽ ഉണ്ടെന്നും യാത്രക്ക് മുമ്പും ശേഷവും അവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും പരിശോധിച്ച് ഉറപ്പുവരുത്താനും എല്ലാ കപ്പൽ ഉടമകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
നാവിഗേഷൻ ഉപകരണങ്ങളുടെ കൃത്യതയെ ബാധിച്ച ജിപിഎസ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ കാരണം ഒക്ടോബർ 4 ന് സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഒക്ടോബർ 6 ന്, തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ കപ്പലുകൾ പ്രവർത്തിക്കാൻ അനുവദിക്കുകയും സൂര്യാസ്തമയത്തിന് മുമ്പ് അവ തിരിച്ചെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് ഭാഗിക പുനരാരംഭം പ്രഖ്യാപിച്ചു.