ത്രിവർണ്ണമണിഞ്ഞ് ദോഹയിലെ വിഖ്യാത ടോർച്ച് ടവർ; ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഖത്തർ മന്ത്രി
ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദോഹയിലെ ഐക്കണിക്ക് ടോർച്ച് ടവർ ത്രിവർണമണിഞ്ഞു.
അതേസമയം, ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഇന്നലെ ദോഹയിലെ ഇന്ത്യൻ എംബസിയിൽ മുന്നൂറിലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആചരിച്ചു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക സൈക്കിൾ റാലി എംബസി ആസ്ഥാനത്ത് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
74-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക സ്വീകരണത്തിൽ ഖത്തർ തൊഴിൽ മന്ത്രി അലി ബിൻ സമീഖ് അൽ മർരി മുഖ്യാതിഥിയും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ വിശിഷ്ടാതിഥികളായി. വിദ്യാർത്ഥികളും പ്രൊഫഷണലുകളും അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ അരങ്ങേറി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ എംബസി പരിസരത്ത് ദേശീയ പതാക ഉയർത്തി, തുടർന്ന് ദേശീയ ഗാനം ആലപിച്ചു. ഇന്ത്യയും ഖത്തറും തമ്മിൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികമാണ് 2023 എന്ന് ഡോ. മിത്തൽ എടുത്തുപറഞ്ഞു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB