
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാമെന്ന് സംഘാടക സമിതി അറിയിച്ചു. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ ഫെബ്രുവരി 10ന് പ്രാദേശിക ദോഹ സമയം വൈകിട്ട് 6 മണിക്കാണ് ഫൈനൽ നടക്കുക.
ടിക്കറ്റുകൾ ഇവിടെ നിന്ന് വാങ്ങാം – https://asiancup2023.qa/en/tickets
നിലവിലെ ചാമ്പ്യൻമാരും ആതിഥേയരുമായ ഖത്തറും ടൂർണമെന്റിലെ കറുത്ത കുതിരയായി മാറിയ ജോർദാൻ ടീമും തമ്മിലുള്ള ഫൈനൽ ഏഷ്യൻ കപ്പിലെ രണ്ട് അറബ് രാജ്യങ്ങൾ തമ്മിലുള്ള അപൂർവ ഫൈനലുകളിൽ ഒന്നാണ്.
ഖത്തർ 2023 എഡിഷൻ അവസാനിക്കുമ്പോൾ, ഇതുവരെയുള്ള ഏറ്റവും ആഹ്ലാദകരമായ ഏഷ്യൻ കപ്പുകളിൽ ഒന്നായാണ് ടൂർണമെന്റ് ചരിത്രം സൃഷ്ടിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD