Qatar

ഖത്തറിലേക്ക് വരുന്നവർ, പ്രവേശന നടപടികൾ വേഗത്തിലാക്കാൻ പ്രീ-ഔട്ട്ലൈൻ രെജിസ്ട്രേഷൻ ചെയ്യണം.

ദോഹ: ജൂലൈ 12 മുതൽ, വാക്സീനെടുത്ത വിദേശികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കിയതിനൊപ്പം, ഖത്തറിലെത്തുന്നവർ രാജ്യത്തെത്തുന്നതിന് മുൻപ് തന്നെ ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ടായിരുന്നു. യാത്രക്ക് 12 മണിക്കൂർ മുൻപെങ്കിലും ഇഹ്തിരാസിൽ രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശം.

നിലവിൽ, പ്രീ-ഔട്ട്ലൈൻ റെജിസ്ട്രേഷൻ പ്ലാറ്റ്ഫോമിൽ (http://ehteraz.gov.qa) രെജിസ്റ്റർ ചെയ്യാനാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത് ഖത്തറിലെത്തുന്ന വ്യക്തിയുടെ അറൈവൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. ഖത്തറിലെത്തുന്നതിന് ഏറ്റവും കുറഞ്ഞത് 12 മണിക്കൂർ മുൻപോ കൂടിയാൽ 72 മണിക്കൂറിനുള്ളിലോ വേണം രെജിസ്റ്റർ ചെയ്യാൻ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button