ഖത്തറിൽ കൊവിഡ് മൂന്നാം തരംഗം ഇപ്പോഴും അതിന്റെ പീക്കിൽ എത്തിയിട്ടില്ലെന്നും കേസുകളിലെ കുതിപ്പ് ഇനിയും ആഴ്ചകളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കോവിഡ് നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും എച്ച്എംസി സാംക്രമിക രോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖൽ അറിയിച്ചു.
ഭാവിയിലെ തരംഗങ്ങൾക്കായി നാം തയ്യാറെടുക്കണമെന്നും ഈ തരംഗത്തെ മറികടക്കാൻ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “വരും ആഴ്‌ചകളിൽ രോഗം ഏറ്റവും ഉയർന്ന നിലയിലെത്തും. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നു കണക്കാക്കുന്നു,” അദ്ദേഹം പറഞ്ഞു.
“പനി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും നല്ല പോഷകാഹാരം കഴിക്കാനും ഞാൻ രോഗികളെ ഉപദേശിക്കുന്നു.”
ഭൂരിപക്ഷം അണുബാധകളും മിതമായതാണ്. രോഗലക്ഷണങ്ങൾ ഒരു ചെറിയ കാലയളവിലേക്ക് നീണ്ടുനിൽക്കുമെന്നും ചില കേസുകളിൽ മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
“ഒമിക്രോൺ വേരിയന്റ് തീവ്രവ്യാപന ശേഷിയുള്ളതാണ്. പക്ഷേ അതിന്റെ ലക്ഷണങ്ങൾ സൗമ്യവും മിതമായതുമാണ്, മൂന്നാമത്തെ ഡോസിന്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെ നേരിടാൻ ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിരവധി ജീവൻ രക്ഷിച്ചതായി ഖത്തർ ടിവിയോട് സംസാരിച്ച ഡോ. അൽ ഖൽ വിശദീകരിച്ചു. കൂടാതെ, 300,000-ത്തിലധികം ആളുകൾക്ക് ഒരു ബൂസ്റ്റർ ഷോട്ട് നൽകിയതായും അദ്ദേഹം അറിയിച്ചു.
الدكتور عبد اللطيف الخال، رئيس المجموعة الاستراتيجية الوطنية للتصدي لفيروس كوفيد-19: متحور أوميكرون شديد العدوى ولكن أعراضه بين الخفيفة والمتوسطة والإقبال متزايد على الجرعة الثالثة #تلفزيون_قطر pic.twitter.com/ASgb0kN1ej
— تلفزيون قطر (@QatarTelevision) January 5, 2022