Qatar
മോഷണം: പ്രവാസിക്ക് ഒരു വർഷം തടവും നാടുകടത്തലും വിധിച്ച് കോടതി

ഒരു പൗരന്റെ വീട്ടിൽ നിന്ന് രാത്രിയിൽ കാർ വാക്വം ക്ലീനറും കുട്ടികളുടെ ബാഗുകളും മോഷ്ടിച്ചതിന് ഏഷ്യൻ പ്രവാസിയെ ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിക്കുകയും തുടർന്ന് നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
മോഷണം നടന്ന വീടിന്റെ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉമ്മുസലാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നാല് പേർ ആ സാധനങ്ങൾ മോഷ്ടിച്ചതായി ആദ്യം ആരോപിക്കപ്പെട്ടതായി പ്രാദേശിക അറബിക് ദിനപത്രമായ അരായ അടുത്തിടെ റിപ്പോർട്ട് ചെയ്തു.
മോഷ്ടിച്ച സാധനങ്ങൾ നിറച്ച പിക്കപ്പ് ഓടിക്കുന്നതിനിടെയാണ് മേൽപ്പറഞ്ഞ പ്രവാസി പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സാധനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റ് നാല് പേരിൽ നിന്ന് വാങ്ങിയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, കോടതിയിൽ മറ്റ് നാലുപേർ നിരപരാധികളാണെന്ന് കണ്ടെത്തി വെറുതെ വിടുകയാണുണ്ടായത്.




