Qatar

എഐ ഉപയോഗിച്ച് നിർമിച്ച ലെൻസ് വിജയകരമായി ഇംപ്ലാന്റ് ചെയ്‌തു, വൈദ്യശാസ്ത്ര രംഗത്ത് വലിയൊരു മുന്നേറ്റവുമായി ദി വ്യൂ ഹോസ്‌പിറ്റൽ

തിമിരമോ മറ്റു കാഴ്ച്ച പ്രശ്‌നങ്ങളോ ഉള്ള ഖത്തറിലെ നിരവധി ആളുകൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന, വൈദ്യശാസ്ത്ര രംഗത്തെ വലിയൊരു മുന്നേറ്റം നടത്തി രാജ്യത്തെ പ്രമുഖ ആശുപത്രിയായ ദി വ്യൂ ഹോസ്‌പിറ്റൽ.

ദി വ്യൂ ഹോസ്പിറ്റലിലെ ഡോക്ടർമാർ, സീഡാർസ്-സിനായിയുമായി സഹകരിച്ച്, റേവൺ ഗാലക്‌സി എന്ന പുതിയ തരം ഐ ലെൻസ് വിജയകരമായി സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ലെൻസ് ഉപയോഗിച്ച് ആദ്യമായാണ് ഖത്തറിൽ ഇമ്പ്ലാൻറ് നടത്തുന്നത്. യുകെയിലെ ഒരു കമ്പനിയായ റെയ്‌നറാണ് ഇത് വികസിപ്പിച്ചെടുത്തത്.

ആശുപത്രിയിലെ സ്പെഷ്യലിസ്റ്റായ ഡോ. ഹുസൈൻ അൽമുഹ്തസെബ് ഇതിനു നേതൃത്വം നൽകി. റീഡിങ് ഗ്ലാസ്സുകൾ ഉപയോഗിക്കുന്ന, രാത്രികാലത്ത് ഗ്ലെയർ കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് പുതിയ ലെൻസ് ഒരു “ഗെയിം-ചേഞ്ചർ” ആണെന്ന് അദ്ദേഹം പറഞ്ഞു. ലെൻസ് എല്ലാ ദൂരങ്ങളിലേക്കും വ്യക്തമായ കാഴ്ച്ച നൽകുന്നു, കൂടാതെ രാത്രിയിൽ കാണാനുള്ള ബുദ്ധിമുട്ട് കുറയ്ക്കുന്നു.

പരമ്പരാഗത ലെൻസുകളിൽ നിന്ന് വ്യത്യസ്തമായി, റേവൺ ഗാലക്‌സി സ്പൈറൽ ഡിസൈനിലാണ്. വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിലും വായന, ഡ്രൈവിംഗ് അല്ലെങ്കിൽ സ്‌ക്രീനുകൾ ഉപയോഗിക്കൽ പോലുള്ള ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും വ്യക്തമായി കാണാൻ ഇത് ആളുകളെ സഹായിക്കുന്നു.

ഖത്തറിലെയും സമീപ രാജ്യങ്ങളിലെയും ആളുകൾക്ക് ഉയർന്ന നിലവാരമുള്ള നേത്ര പരിചരണത്തിനായി അധികം ദൂരം സഞ്ചരിക്കേണ്ടതില്ലെന്നും ഈ മുന്നേറ്റം കാണിക്കുന്നു. മികച്ച പരിഹാരങ്ങൾ ഇപ്പോൾ തൊട്ടരികിൽ ലഭ്യമാണ്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button