ഖത്തറിൽ താപനില 49 ഡിഗ്രി തൊട്ടു. ജാഗ്രതാ നിർദ്ദേശം
ദോഹ: ഖത്തറിൽ താപനില വർധിക്കുന്നു. വെള്ളിയാഴ്ച തെക്കൻ ഖത്തറിലെ സുഡാന്തിലെയിൽ രേഖപ്പെടുത്തിയ താപനില 49° സെൽഷ്യസ് ആണ്. മെസൈമീറിലും മെസയീദിലും തുറൈനയിലും 48 ഡിഗ്രിയും ഖത്തർ യൂണിവേഴ്സിറ്റി ഏരിയ, മുഖാഇനിസ്, കരാന എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. ദോഹ എയർപോർട്ട് ഏരിയയിലും അൽ ഷെഹനിയയിലും 46 ഡിഗ്രി താപനില അനുഭവപ്പെട്ടപ്പോൾ, വക്രയിലും അൽഖോറിലും ജുമായിയയിലും രേഖപ്പെടുത്തിയത് 45 ഡിഗ്രി. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഏരിയ, ദുഃഖാൻ, ഖുവൈരിയ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് താപനിലയും അനുഭവപ്പെട്ടു.
ഇന്നും പലയിടത്തും സമാനസ്ഥിതി തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ നാളെ വരെ ഖത്തർ താപനിലയിൽ പ്രകടമായ വർധനവ് ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. വരുംദിവസങ്ങളിലും വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യത എന്നാണ് വിദഗ്ധ നിഗമനം. പുറത്തിറങ്ങുന്നവരും സൂര്യനു കീഴിൽ പണിയെടുക്കുന്നവരും നിര്‍ജലീകരണം, സൂര്യാഘാതം എന്നിവയെക്കുറിച്ച് പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
The temperature is expected to range from 34-46 in Doha on Saturday, 32-45C in Al Khor, 30-45C in Wakra and Mesaieed, 29-44C in Dukhan, 27-42C in Abu Samra and 31-37C in Ruwais. https://t.co/dK2lNXy0nD
— Gulf Times (@GulfTimes_QATAR) July 2, 2021