Qatar
അൽ മസ്രൂഅ റോഡിലെ വൺവേ ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി

അൽ ഖോർ കോസ്റ്റൽ റോഡിൽ നിന്ന് അൽ ഖൗസ് സ്ട്രീറ്റ് വരെയുള്ള അൽ മസ്രൂഅ റോഡിലെ വൺവേ ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. 2025 മാർച്ച് 12 ബുധനാഴ്ച്ച മുതൽ രണ്ട് ദിവസത്തേക്ക് പുലർച്ചെ 2 മുതൽ രാവിലെ 6 വരെ അടച്ചിടും.
റോഡ് സൈനേജ് ജോലികൾ പൂർത്തിയാക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്.
ഈ സമയത്ത്, അൽ ഖോർ കോസ്റ്റൽ റോഡിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് സർവീസ് റോഡ് ഉപയോഗിച്ച് സഫറാൻ സ്ട്രീറ്റിൽ എത്താം അല്ലെങ്കിൽ അൽ ഖീസ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിഞ്ഞ് മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ഉള്ളിലുള്ള തെരുവുകളിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE