Qatar

അൽ ബിദ്ദ സ്ട്രീറ്റിൽ വാരാന്ത്യത്തിൽ പൂർണമായും റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

ഒറിക്‌സ് ഇന്റർചേഞ്ചിലേക്കു പോകുന്ന അൽ ബിദ്ദ സ്ട്രീറ്റിന്റെ വടക്കുഭാഗം താൽക്കാലികമായി പൂർണ്ണമായും അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 1 വെള്ളിയാഴ്ച്ച പുലർച്ചെ 2:00 മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 3 ഞായറാഴ്ച്ച പുലർച്ചെ 5:00 വരെ അടച്ചിടൽ തുടരും.

റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അടച്ചിടൽ ആവശ്യമാണെന്ന് അഷ്ഗൽ വിശദീകരിച്ചു.

ഈ സമയത്ത്, അൽ ബിദ്ദ സ്ട്രീറ്റ് വടക്കോട്ട് ഉപയോഗിക്കുന്ന ഡ്രൈവർമാർ ഇന്റർസെക്ഷനുകളിലെ തുറന്ന പാതകൾ ഉപയോഗിക്കാനും അടുത്തുള്ള സ്ട്രീറ്റുകളിലൂടെയോ ഇതര റോഡുകളിലൂടെയോ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താനും അഷ്ഗൽ നിർദ്ദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button