Qatar
അഹമ്മദ് ബിൻ ജാസിം സ്ട്രീറ്റിൽ ആറു മാസം അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

അഹമ്മദ് ബിൻ ജാസിം സ്ട്രീറ്റിന്റെ ഒരു ഭാഗം ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. അൽ ഷഹീൻ സ്ട്രീറ്റിലെ റൗണ്ട് എബൗട്ട് മുതൽ സാദ് അൽ ഷയർ സ്ട്രീറ്റ് വരെയാണ് അടച്ചിടൽ.
അടച്ചിടൽ 2025 മെയ് 31 ശനിയാഴ്ച്ച രാവിലെ 6:00 മണിക്ക് ആരംഭിച്ച് നാല് മാസം നീണ്ടുനിൽക്കും. അടിസ്ഥാന സൗകര്യങ്ങളും റോഡ് അറ്റകുറ്റപ്പണികളും നടത്തുന്നതിന് ഇത് ആവശ്യമാണ്.
ഈ കാലയളവിൽ, അഹമ്മദ് ബിൻ ജാസിം സ്ട്രീറ്റ് ഉപയോഗിക്കുന്ന ഡ്രൈവർമാർ സാദ് അൽ ഷയർ സ്ട്രീറ്റും അൽ ഷഹീൻ സ്ട്രീറ്റും ഉപയോഗിക്കണം. ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അവർക്ക് മുഐതർ അസ്മ സ്ട്രീറ്റ്, മുഐതർ ലെഗ്രേറ്റ സ്ട്രീറ്റ് പോലുള്ള സമീപത്തുള്ള റോഡുകളും ഉപയോഗിക്കാം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2