Qatar
ഉം അൽ ഹൂൾ ഇന്റർചേഞ്ച് എക്സിറ്റ് ഒരാഴ്ച്ച അടച്ചിടും

മെസൈദ് റോഡിലൂടെ വരുകയും ഹമദ് പോർട്ട് റോഡിലേക്ക് പോകുകയും ചെയ്യുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഉം അൽ ഹൂൾ ഇന്റർചേഞ്ച് എക്സിറ്റ് താൽക്കാലികമായി അടച്ചിടും.
🔹 റോഡ് അടച്ചിടുന്ന സമയം:
2025 ഡിസംബർ 26 (വെള്ളി) പുലർച്ചെ 2 മണി മുതൽ
2026 ജനുവരി 2 (വെള്ളി) രാവിലെ 10 മണി വരെ
മെന്റനൻസ് പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് റോഡുകൾ അടച്ചിടുന്നത്.
ഈ കാലയളവിൽ യാത്ര ചെയ്യുന്നവർ:
– നിശ്ചയിച്ച വേഗപരിധി പാലിക്കുക
– ലഭ്യമായ ഡൈവർഷൻ റോഡുകൾ ഉപയോഗിക്കുക
– മാപ്പിൽ കാണിച്ചിരിക്കുന്ന പോലെ അടുത്തുള്ള റോഡുകൾ വഴി വഴിമാറ്റം ചെയ്ത് യാത്ര തുടരുക
🚧 എല്ലാവരും യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് അഷ്ഗാൽ അഭ്യർത്ഥിച്ചു.




