‘തനിമരത്തണലിൽ’ സംഗമവുമായി തനിമ കലാ സാഹിത്യവേദി

ദോഹ: വൈവിധ്യങ്ങള് ആസ്വദിക്കാനും ആസ്വദിപ്പിക്കാനും സര്ഗാത്മകമായി ഇടപെടല് നടത്തിക്കൊണ്ടിരിക്കുക എന്നതാണ് തനിമ കലാ സാഹിത്യവേദിയുടെ ദൗത്യ
മെന്ന് ഡയറക്ടര് ആര്.എസ്. അബ്ദുല്
ജലീല് പറഞ്ഞു. തനിമ കലാ സാഹിത്യവേദിയുടെ ലിറ്റററി ക്ലബ് ‘തനിമരത്തണലില്’എന്ന തലക്കെട്ടില് സംഘടിപ്പിച്ച സംഗമത്തില് ആമുഖ ഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം.
തനിമ സംഘടിപ്പിച്ച വിവിധ മത്സരങ്ങള് വ
ഴി രജിസ്റ്റര് ചെയ്തവരാണ് ലിറ്റററി ക്ല
ബിലെ അംഗങ്ങള്. ഓള്ഡ് ഐഡിയല്
സ്കൂള് ഹാളില് സംഘടിപ്പിച്ച കലാമേള ഐഷ റനയുടെ പ്രാര്ഥനാഗീതത്തോടെ ആരംഭിച്ചു. 30ലേറെ പ്രതിഭകളുടെ പ്ര
കടനങ്ങള് കാഴ്ചവെച്ച കലാവിരുന്ന് കലാ
സ്വാദകരുടെ സാന്നിധ്യംകൊണ്ട്
ധന്യമായി.

ക്ലബ് അംഗങ്ങള്ക്കും കുടുംബാംഗങ്ങ
ള്ക്കും മാത്രമായി സംഘടിപ്പിച്ച സംഗമ
ത്തില് സീനിയര്, ജൂനിയര് കുട്ടികള്ക്കായി കളറിങ് മത്സരം സംഘടിപ്പിച്ചിരുന്നു.
സീനിയര് വിഭാഗത്തില് ഹയ ഫൈസല്, മുഹമ്മദ് നഫിന്ഷ, മറിയം അബ്ദുല് വഹാബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്ഹരായി. ജൂനിയര് വിഭാഗത്തില് ധ്യാന് ഷിജു, സാറ അബ്ദുല് വഹാബ്, ഐദിൻ ഷിസാൻ എ
ന്നിവരും സമ്മാനം നേടി. ആര്.എസ്. അബ്ദുല് ജലീല്, അസീസ് മഞ്ഞിയില്, ജയന് മടിക്കൈ, ബിനു ജോണ്, മുത്തു ഐ.സി.ആര്.സി, യൂസുഫ് പുലാപ്പറ്റ, നാസര് വേളം, നബീല് പുത്തൂര്, അമല് ഫര്മിസ്, റഹീന സമദ്, നബില റിയാസ് എന്നിവര് നേതൃത്വം നല്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu