WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

യൂറോപ്പ് താണ്ടി സ്വിസ് ഇലക്ട്രിക് വാനുകൾ ദോഹയിൽ; ജനീവ മോട്ടോർഷോയ്ക്കൊരുങ്ങി ഖത്തർ

സീറോ എമിഷൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്വിസ് നേതൃത്വത്തിലുള്ള സംഘം യൂറോപ്പിലുടനീളം ഇലക്ട്രിക് വാനുകൾ ഡ്രൈവ് ചെയ്ത് ഒടുവിൽ ഖത്തറിൽ എത്തിയയതായി സംഘാടകർ അറിയിച്ചു.

1905ൽ ആരംഭിച്ചതിന് ശേഷം ആദ്യമായി സ്വിസ് നഗരത്തിന് പുറത്ത് നടക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയുടെ ഭാഗമായാണ് ഖത്തർ മോട്ടോർ ഷോ അധികൃതരുടെ പങ്കാളിത്തത്തോടെ ദോഹയിലേക്കുള്ള യാത്ര പൂർത്തിയാക്കിയത്.

അഞ്ച് പേരടങ്ങുന്ന സ്വിസ്, ജർമ്മൻ ടീം ആഗസ്റ്റ് 28 ന് ജനീവയിൽ നിന്ന് രണ്ട് ഇലക്ട്രിക് ഫോക്‌സ്‌വാഗൺ വാനുകളിൽ 6,500 കിലോമീറ്റർ (4,000 മൈൽ) യാത്ര ആരംഭിച്ചു. യാത്ര ശനിയാഴ്ച ദോഹയിൽ അവസാനിച്ചു.

ഇലക്‌ട്രിക് വാഹനങ്ങളുടെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഗ്രൂപ്പിന്റെ തലവൻ ഫ്രാങ്ക് റിൻഡർക്നെക്റ്റ് പറഞ്ഞു – “ഞങ്ങളുടെ യാത്ര ആളുകളുടെ മനസ്സിലേക്ക് അൽപ്പം പുനർവിചിന്തനവും മുൻകൈയും ഇടുകയാണെങ്കിൽ, ഞാൻ സന്തുഷ്ടനാണ്.”

സ്വിസ് ആൽപ്‌സ് പർവതനിരകൾ മുറിച്ചുകടന്നാണ് യാത്ര ആരംഭിച്ചത്. ഈ യാത്ര ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് സൗദി അറേബ്യ വഴിയുള്ള ആദ്യത്തെ വെസ്റ്റ് ടു ഈസ്റ്റ് ക്രോസിംഗ് ആണെന്ന് സംഘാടകർ പറയുന്നു.

ജർമ്മൻ നിർമ്മാതാക്കളുടെ കോംബി ക്യാമ്പർവാന്റെ മാതൃകയിൽ നിർമിച്ച ടീമിന്റെ I.D Buzz VW വാനുകൾ 12 രാജ്യങ്ങളിൽ സഞ്ചരിച്ച് തുർക്കിയിൽ നിന്ന് കപ്പൽ മാർഗം ജോർദാനിലെ അക്കാബയിലെത്തി.

യാത്രയിലുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ പോരായ്മകൾ കണ്ടതായി റിൻഡർക്നെക്റ്റ് ചൂണ്ടിക്കാട്ടി. അത് പക്ഷെ “ടെലികമ്മ്യൂണിക്കേഷന്റെ ആദ്യ ദിവസങ്ങളുടേതിന്” സമാനമാണ്.

യൂറോപ്പിൽ, വിവിധ പ്രദേശങ്ങളിലുടനീളം ചാർജിംഗ് പോയിന്റുകൾ കണ്ടെത്താൻ ടീമിന് നിരവധി ആപ്പുകൾ ഉപയോഗിക്കേണ്ടി വന്നു.  ജോർദാനിൽ, ലഭ്യമായ ചൈനീസ് ഹാർഡ്‌വെയറുമായി താങ്കളുടെ യൂറോപ്യൻ സംവിധാനങ്ങൾ പൊരുത്തപ്പെടുത്തേണ്ടി വന്നു.

ഒക്‌ടോബർ 5 മുതൽ ഖത്തറിൽ നടക്കുന്ന 10 ദിവസത്തെ മോട്ടോർ ഷോയിൽ 31 ഓട്ടോമോട്ടീവ് ബ്രാൻഡുകൾ പങ്കെടുക്കും. അതേസമയം തന്നെ ദോഹയുടെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ഒക്‌ടോബർ 8-ന് ഖത്തർ ഗ്രാൻഡ് പ്രിക്സും നടക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button