ടിക്കറ്റില്ലാത്ത ആരാധകരെ സ്റ്റേഡിയം പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ബുധനാഴ്ച രാത്രി 10 മണിക്ക് അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ മൊറോക്കോയും ഫ്രാൻസും തമ്മിലുള്ള രണ്ടാം ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായാണ് കമ്മറ്റിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ഈ മത്സരത്തിനായി കനത്ത ഡിമാന്റ് ആണ് ഖത്തറിലുടനീളം ഫുട്‌ബോൾ ആരാധകരിൽ നിന്നുയരുന്നത്.
സ്‌കാൻ ചെയ്ത ടിക്കറ്റുകൾ രജിസ്‌റ്റർ ചെയ്യപ്പെടും. സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നേടുന്നതിന് വീണ്ടും ഉപയോഗിക്കാനാകില്ലെന്നും സുപ്രീം കമ്മറ്റി മുന്നറിയിപ്പ് നൽകി.
“ടിക്കറ്റ് ലഭിച്ച ആരാധകർക്ക് സ്റ്റേഡിയത്തിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാൻ, ടിക്കറ്റില്ലാത്ത എല്ലാ ആരാധകരെയും സ്റ്റേഡിയം പരിസരങ്ങളിലോ പിഎസ്എകളിലോ പ്രവേശിക്കാൻ അനുവദിക്കില്ല,” സുപ്രിം കമ്മിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.
“മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ആരാധകരെയും നടപടിക്രമങ്ങൾ പാലിക്കാനും എല്ലാ കാണികൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ഗ്രൗണ്ടിലുള്ള ഞങ്ങളുടെ ടീമുകളുമായി സഹകരിക്കാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB