Qatar
വാരാന്ത്യത്തിൽ ശക്തമായ കാറ്റുണ്ടാകുമെന്ന് ക്യൂഎംഡി

ഈ വാരാന്ത്യത്തിലും ശക്തമായ കാറ്റും ഉയർന്ന കടൽക്ഷോഭവും തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. രാത്രി സമയം തണുപ്പും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
വാരാന്ത്യത്തിൽ താപനില 21°C മുതൽ 30°C വരെ ഉയർന്നേക്കും.
വെള്ളിയാഴ്ച:
വടക്കുപടിഞ്ഞാറൻ ദിശയിൽ 10–20 നോട്ട്സ് വേഗതയുള്ള കാറ്റ് വീശും. ചില സമയങ്ങളിൽ 25 നോട്ട്സ് വരെ വേഗത ഉയരും. തിരമാലകൾ 4–7 അടിയും ചില സമയങ്ങളിൽ 10 അടി വരെയും ഉയരും.
ശനിയാഴ്ച:
വടക്കുപടിഞ്ഞാറൻ ദിശയിൽ 5–15 നോട്ട്സ് കാറ്റ് വീശും, ചില സമയങ്ങളിൽ 20 നോട്ട്സ് വരെ. തിരമാലകൾ 2–4 അടിയിൽ ഉയരും. തുടക്കത്തിൽ 7 അടി വരെ ഉയരാം.




