അഞ്ചാമത് ഫ്ലവർ എക്‌സിബിഷൻ സൂഖ് വാഖിഫിൽ ആരംഭിച്ചു, ഇൻ്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ഷോയുടെ രജിസ്‌ട്രേഷനും തുടങ്ങി
ഖത്തറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് അഞ്ചാമത് ഫ്ലവർ എക്‌സിബിഷൻ ആരംഭിക്കുന്ന വിവരവും ആറാമത് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ഷോയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതും സോഷ്യൽ മീഡിയ വഴി അറിയിച്ചു.
അഞ്ചാമത് ഫ്ലവർ എക്‌സിബിഷൻ:
2024 ഡിസംബർ 4 മുതൽ 18 വരെയുള്ള തീയതികളിൽ രാവിലെ 9 മുതൽ രാത്രി 10 വരെ സൂഖ് വാഖിഫിലെ വെസ്റ്റേൺ സ്ക്വയറിൽ നടക്കും. ഗാർഡനിങ് പ്രേമികൾക്ക് ആവേശം നൽകുന്ന ഇവന്റിൽ വൈവിധ്യമാർന്ന തൈകളും പൂക്കളും ലഭിക്കും.
പൂക്കൾ, പഴം, പച്ചക്കറി തൈകൾ, അലങ്കാര ചെടികൾ, മരങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ വിദഗ്ധരായ നിരവധി ഫാമുകളും നഴ്‌സറികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആറാമത് ഇൻ്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ഷോ:
സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി ആറാമത് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പ് ഫോർ പ്യുവർബ്രെഡ് അറേബ്യൻ ഹോഴ്‌സിനുള്ള (വിഭാഗം എ) രജിസ്‌ട്രേഷൻ ആരംഭിച്ചതായി അറിയിച്ചു.
രജിസ്ട്രേഷൻ കാലയളവ്: 2024 ഡിസംബർ 7 മുതൽ 13 വരെ
പങ്കെടുക്കുന്നവർ: പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികൾക്കായി രജിസ്‌ട്രേഷൻ തുറന്നിരിക്കുന്നു.