സൂഖ് വാഖിഫ് ഇന്റർനാഷണൽ ഡേറ്റ്സ് എക്‌സിബിഷൻ ആരംഭിച്ചു, ഉദ്ഘാടനദിവസം തന്നെ വലിയ ജനത്തിരക്ക്

മൂന്നാമത് സൂഖ് വാഖിഫ് ഇന്റർനാഷണൽ ഡേറ്റ്സ് എക്‌സിബിഷൻ വ്യാഴാഴ്ച്ച സൂഖ് വാഖിഫിലെ ഈസ്റ്റേൺ അരീനയിൽ ആരംഭിച്ചു. പ്രാദേശിക, അന്തർദേശീയ വിപണികളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും ഇവിടെ അവതരിപ്പിക്കുന്നു.
ഈ 12 ദിവസത്തെ പരിപാടിയിൽ സൗദി അറേബ്യ, യെമൻ, അൾജീരിയ, ഒമാൻ, പാകിസ്ഥാൻ, സുഡാൻ, ഖത്തർ എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 95 കമ്പനികൾ പങ്കെടുക്കുന്നു.
സന്ദർശകർക്ക് മെദ്‌ജൂൽ, ഖുദ്രി, ഹലാവി, മസാഫത്തി തുടങ്ങിയ വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ കാണാൻ കഴിയും. വ്യത്യസ്‌ത തരം ഈത്തപ്പഴങ്ങളെക്കുറിച്ച് പഠിക്കുകയും ഈന്തപ്പഴവും അറബിക് കോഫിയും സൗജന്യമായി ആസ്വദിക്കുകയും ചെയ്യാം.
വലിയ ജനക്കൂട്ടമാണ് ഉദ്ഘാടന ദിവസം പങ്കെടുത്തത്, രാജ്യത്തെ ഏറ്റവും വലിയ ഇവൻ്റുകളിൽ ഒന്നായി ഇത് മാറി.
കഴിഞ്ഞ വർഷം 80 ടണ്ണിലധികം ഈത്തപ്പഴം വിറ്റഴിച്ചിരുന്നു. ഈ വർഷം കൂടുതൽ സന്ദർശകരെ സംഘാടകർ പ്രതീക്ഷിക്കുന്നു, മുൻ വിൽപ്പന റെക്കോർഡുകൾ തകർക്കുമെന്നും പ്രതീക്ഷയുണ്ട്.
എക്‌സിബിഷൻ 2025 ഫെബ്രുവരി 24 വരെ തുടരും. ഇത് ദിവസവും 9:00 AM മുതൽ 12:00 PM വരെയും അതിനു ശേഷം 3:30 PM മുതൽ 10:00 PM വരെയും തുറന്നിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx