WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ ഈയാഴ്ച്ച ഹ്യുമിഡിറ്റിയും മൂടൽമഞ്ഞും

ദോഹ: ഈയാഴ്ച്ച രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കുമെന്ന് ഖത്തർ കാലാവസ്‌ഥ വകുപ്പിന്റെ പ്രവചനം. ഒപ്പം ആപേക്ഷിക ഹ്യൂമിഡിറ്റിയിൽ പ്രകടമായ വർധനവ് ഉണ്ടായെക്കുമെന്നും ക്യുഎംഡി പറയുന്നു. ഇത് ഈ ആഴ്ച്ച മധ്യം വരെ നീണ്ടുനിൽക്കും. നേരിയത് മുതൽ ശരാശരി വേഗതയിലുള്ള കാറ്റിന്റെ കിഴക്കോട്ടുള്ള ദിശാവ്യതിയാനമാണ് ഹ്യൂമിഡിറ്റിയിൽ പെട്ടെന്നുള്ള ഉയർച്ചക്ക് കാരണം. ഇതേ കാലാവസ്‌ഥ കാരണം, രാവിലെയും രാത്രി വൈകിയും മഞ്ഞിന്റെയും മൂടൽമഞ്ഞിന്റെയും സാന്നിധ്യം പലയിടത്തും രൂപംകൊള്ളാം. പ്രത്യേകിച്ച് ജൂലൈ 6,7 ദിവസങ്ങളിൽ (ചൊവ്വ, ബുധൻ) ഇത് വർധിക്കും. തിരശ്ചീന തലത്തിൽ കാഴ്ച്ച 2 കിലോമീറ്ററിലും താഴെയായി കുറയുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്‌ഥാ വ്യതിയാനത്തിനനുസരിച്ചു ജാഗ്രതയും കൈക്കൊള്ളണമെന്ന് ക്യുഎംഡി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button