മരുഭൂമിയിൽ വിളയുന്ന മഹാരുചി, ഡെസേർട്ട് ട്രഫിൾ എക്‌സിബിഷനും ലേലവും സൂഖ് വാഖിഫിൽ ആരംഭിച്ചു
അറബിയിൽ “ഫഗ്ഗ” എന്ന പേരിൽ അറിയപ്പെടുന്ന ഡെസേർട്ട് ട്രഫിളിന്റെ എക്‌സിബിഷനും ലേലവും സൂഖ് വാഖിഫ് പ്രഖ്യാപിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെ ഇന്ന്, ഡിസംബർ 26 മുതൽ ഇത് നടക്കും.
സൂഖ് വാഖിഫിൻ്റെ കിഴക്കുഭാഗത്തെ മുറ്റത്താണ് പരിപാടി നടക്കുന്നത്, എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ എക്‌സിബിഷനിൽ ട്രഫിൾ ലേലം നടക്കും. ജനുവരിയിൽ നടന്ന മുൻ എഡിഷനിൽ 30 ടണ്ണിലധികം “ഫാഗ്ഗ” വിറ്റു പോയിരുന്നു.
ഖത്തറികളും അറബ് നിവാസികളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും മരുഭൂമിയിലെ ട്രഫിൾസിനെ വളരെ വിലമതിക്കുന്നു. ട്രഫിൾ സീസണിൽ, അതു വാങ്ങാൻ നിരവധി പേർ സൂഖ് വാഖിഫിൽ അതിരാവിലെ ഒത്തുകൂടാറുണ്ട്.
സാലഡുകളിൽ അസംസ്‌കൃതമായ രീതിയിലും, പാലിൽ തിളപ്പിച്ചും, വെണ്ണയിൽ വറുത്തും, ക്യാമ്പ് ഫയറിൽ റോസ്റ്റ് ചെയ്‌തും, അല്ലെങ്കിൽ സ്റ്റൂ, സ്റ്റഫിങ് എന്നിവയിൽ ചേർത്തും പല തരത്തിൽ ട്രഫിൾസ് ഉപയോഗിക്കാം. “മജ്ബൂസ്” പോലെയുള്ള പരമ്പരാഗത ഖത്തറി വിഭവങ്ങളിലും ഇതൊരു പ്രധാന ചേരുവയാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp