ഖത്തറിൽ സ്മാർട്ട് പാർക്കിംഗ് സേവനം ആരംഭിച്ചു
ഖത്തറിൽ സ്മാർട്ട് പാർക്കിംഗ് സേവനം 2022 ഒക്ടോബർ 27 വ്യാഴാഴ്ച ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ഡ്രൈവർമാർക്കും കാർ പാർക്കിംഗ് ഉടമകൾക്കും ഏകീകൃത ഡിജിറ്റൽ അനുഭവം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് സ്മാർട്ട് പാർക്കിംഗ്. സ്മാർട്ട് ഖത്തർ പ്രോഗ്രാമിൽ (TASMU) ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് സ്മാർട്ട് സെക്ടറുകളുടെ ഭാഗമാണ് സ്മാർട്ട് പാർക്കിംഗ് സേവനം ആരംഭിക്കുന്നത്. TASMU മൊബൈൽ ആപ്പിലാണ് സേവനം ലഭ്യമാവുക.
ഇത് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താനും എത്തിച്ചേരാനും അനുവദിക്കുന്നു. ലഭ്യമായ പാർക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തടസ്സമില്ലാത്ത പാർക്കിംഗ് അനുഭവം നൽകുന്നു.
സ്മാർട് പാർക്കിംഗ് സേവനത്തിൽ സൂഖ് വാഖിഫ്, അൽ ബിദാ പാർക്ക്, കോർണിഷ്, ഗേറ്റ് മാൾ, ലുസൈൽ, മഷീറബ്, എന്നിവിടങ്ങളിൽ 28,000-ലധികം പാർക്കിംഗ് സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ സുപ്രധാന റോഡുകളിലും കോർണിഷ്, വെസ്റ്റ് ബേ തുടങ്ങിയ പ്രദേശങ്ങളിലും സമീപത്തും പാർക്കിംഗ് സ്ഥലങ്ങൾ അടങ്ങിയിരിക്കുന്നു. മറ്റുള്ള പാർക്കിംഗ് സ്പോട്ടുകളും ആപ്പിലേക്ക് ചേർക്കുന്നത് തുടർന്ന് വരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom