‘ബു ഹമദ്’ സൈൻ ലാംഗ്വേജ് ഇൻ്റർപ്രട്ടർ പുറത്തിറക്കി മന്ത്രാലയം
അസിസ്റ്റീവ് ടെക്‌നോളജി സെൻ്റർ ഖത്തർ – ‘മാഡ’യുടെ കീഴിൽ, സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിൻ്റെ (എംഎസ്‌ഡിഎഫ്) വെബ്‌സൈറ്റിൽ ഞായറാഴ്ച വെർച്വൽ ആംഗ്യ ഭാഷാ ഇൻ്റർപ്രെറ്ററായ ‘ബു ഹമദ്’ പുറത്തിറക്കി.
അന്തർദേശീയ ബധിര വാരാചരണത്തിൻ്റെ തുടക്കത്തോട് അനുബന്ധിച്ച് നടന്ന ലോഞ്ച് ചടങ്ങിൽ സാമൂഹിക വികസന കുടുംബ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് പങ്കെടുത്തു.
ശ്രവണ വൈകല്യമുള്ള ആളുകൾക്ക് ഡിജിറ്റൽ ആക്‌സസ്സ് അവകാശങ്ങൾ ഉറപ്പാക്കാനും, വിവിധ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകളിലുടനീളം എല്ലാ ഡിജിറ്റൽ ഉള്ളടക്കങ്ങളും സേവനങ്ങളും എളുപ്പത്തിലും സ്വതന്ത്രമായും ആക്‌സസ് ചെയ്യാനും അവരെ പ്രാപ്‌തരാക്കാനുള്ള MSDF, Mada സെൻ്റർ എന്നിവയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp