WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അറബ് പാർലമെന്റ് സ്പീക്കറുടെ പരാമർശത്തിനെതിരെ ഖത്തർ ഷൂറ കൗൺസിൽ

ശൂറ കൗൺസിൽ, സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ശൂറ കൗൺസിൽ ഓഫീസിൽ ബുധനാഴ്ച യോഗം ചേർന്നു.
ഓഫീസിന്റെ അജണ്ടയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യോഗം ചർച്ച ചെയ്യുകയും അടുത്ത സെഷനിലേക്കുള്ള അജണ്ട അംഗീകരിക്കുകയും ചെയ്തു.

യോഗത്തിൽ, 2022 ഫിഫ ലോകകപ്പ് ഖത്തറിനെ തുടർന്ന് രാജ്യത്തിനെതിരായ ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളിൽ അറബ് പാർലമെന്റ് സ്പീക്കറുടെ നിലപാടിനെ കൗൺസിൽ വിമർശിച്ചു ഭൂരിഭാഗം അറബ് പാർലമെന്റ് അംഗങ്ങളും അവരുടെ പിന്തുണ കാണിച്ചിട്ടും സ്പീക്കറുടെ നിലപാട് അപലപനീയമാണെന്ന് കൗണ്സിൽ അഭിപ്രായപ്പെട്ടു.

ഖത്തറിനെതിരായ വിമർശനങ്ങൾ അപലപിക്കേണ്ടവയല്ല എന്നായിരുന്നു അറബ് ലീഗിന്റെ ലെജിസ്ളേറ്റീവ് സമിതിയായ അറബ് പാർലമെന്റിന്റെ സ്പീക്കറും ബഹ്‌റൈൻ സ്വദേശിയുമായ അദെൽ അൽ അസൂമിയുടെ പ്രതികരണം.


അറബ് പാർലമെന്റ് സ്ഥാപിതമായ തത്വങ്ങൾക്ക് വിരുദ്ധവും അറബ് ജനതയ്ക്ക് താൽപ്പര്യമില്ലാത്ത വിദേശ അജണ്ടകളുടെ ചുവട് പിടിക്കുന്നതുമായ ഈ സൗഹൃദപരമല്ലാത്ത നിലപാടിൽ കൗൺസിലിന്റെ ഓഫീസ് തികഞ്ഞ അതൃപ്തി രേഖപ്പെടുത്തി.

അതേസമയം ഇക്കാര്യത്തിൽ, ഇന്റർ പാർലമെന്ററി യൂണിയൻ, ഒഐസി അംഗരാജ്യങ്ങളുടെ പാർലമെന്ററി യൂണിയൻ, അറബ് ഇന്റർ പാർലമെന്ററി യൂണിയൻ തുടങ്ങി നിരവധി പ്രാദേശിക, അന്തർദേശീയ പാർലമെന്ററി സംഘടനകളുടെയും യൂണിയനുകളുടെയും നിലപാടുകളെ കൗൺസിലിന്റെ ഓഫീസ് അഭിനന്ദിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button