
ദോഹ: കാൽപന്ത് കളിയെ പ്രണയിച്ച ഖത്തറിന്റെ മണ്ണിൽ നടക്കുന്ന 5s ടൂർണമെന്റിൽ പുതുമകൾ കണ്ടെത്തി ഒരു പറ്റം കൂട്ടുകാർ. ഒരേ പേരുള്ളവരേ കണ്ടെത്തുകയും ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്ത ഒരു സംഘം. ഷഫീഖ് എന്നു പേരുള്ളവർ ചേർന്ന് രൂപം കൊടുത്ത “ഖത്തർ ഷഫീഖ് കൂട്ടായ്മ” എന്ന കൗതുകമേറിയ സുഹൃദ് സംഘത്തിന്റെ കഥയാണിത്. ഈ കൂട്ടായ്മക്ക് കീഴിൽ ആദ്യമായി 5s ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് ഇവർ ഇപ്പോൾ.
വ്യത്യസ്തത കണ്ടെത്തുക എന്ന ഉറച്ച തീരുമാനത്തിൽ ആണ് ഫുട്ബാൾ ചരിത്രത്തിൽ തന്നെ ഇവർ പുതുമ കണ്ടെത്തിയത്. ടൂർണമെന്റിൽ കളിക്കുന്ന എല്ലാ പ്ലയേഴ്‌സും ഒരേ പേര് (ഷഫീഖ) എന്ന് ആകണം എന്നാണ് ഈ കളിയെ മറ്റുള്ളവയിൽ നിന്നും വ്യത്യാസം ആക്കുന്നത്.
ഈ ടൂർണമെന്റിൽ മത്സരിക്കാൻ താല്പര്യം ഉള്ള ഷെഫീഖുമാർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാൻ സംഘാടകർ അഭ്യർത്ഥിച്ചു.
● ഷഫീഖ് ചക്കര 33314013,
● ഷഫീഖ് കുളപ്പുള്ളി
7063 5737
● ഷഫീഖ് കടവ്
7761 0168