Qatar

ഖത്തർ റെയിൽ മെട്രോലിങ്ക് സർവീസിൽ മാറ്റങ്ങൾ; ഇന്ന് മുതൽ പ്രാബല്യത്തിലായി

ദോഹ: യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മെട്രോലിങ്ക് ബസ് സർവീസിൽ മാറ്റം വരുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. പുതിയ ക്രമീകരണം 2025 ഡിസംബർ 14 മുതൽ പ്രാബല്യത്തിൽ വരും.

M314 റൂട്ടിൽ മാറ്റം

പുതിയ ക്രമീകരണപ്രകാരം M314 മെട്രോലിങ്ക് റൂട്ടിനെ രണ്ട് വ്യത്യസ്ത ബസ് റൂട്ടുകളായി വിഭജിക്കും. ഇരു റൂട്ടുകളും ജോആൻ സ്റ്റേഷനിലെ എക്സിറ്റ് 2-ൽ നിന്നായിരിക്കും പ്രവർത്തിക്കുക.

ഫെരീജ് അൽ നസർ, അൽ മിർഖാബ് അൽ ജദീദ് മേഖലകൾക്ക് സർവീസ്

നിലവിലുള്ള M314 ബസ് റൂട്ട് ഫെരീജ് അൽ നസർ പ്രദേശത്തേക്കുള്ള സർവീസ് തുടരും. നിലവിലെ സ്റ്റോപ്പുകളിൽ യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്നും സർവീസ് തടസ്സമില്ലാതെ തുടരുമെന്നും ഖത്തർ റെയിൽ അറിയിച്ചു.

അതേസമയം, അൽ മിർഖാബ് അൽ ജദീദ് പ്രദേശത്തേക്കുള്ള യാത്രക്കാർക്കായി പുതിയ M301 മെട്രോലിങ്ക് ബസ് റൂട്ട് ആരംഭിക്കും.

റെഡ് ലൈൻ മെട്രോലിങ്ക് സർവീസിൽ മാറ്റം

റെഡ് ലൈൻ നെറ്റ്‌വർക്കിലെ മെട്രോലിങ്ക് സർവീസിൽ മാറ്റം വരുത്തിയതായി ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ) അറിയിച്ചു.

ഞായറാഴ്ച മുതൽ M149 ബസുകൾ ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഷനിലെ എക്സിറ്റ് 1-ന് പകരം എക്സിറ്റ് 2-ൽ നിന്നായിരിക്കും സർവീസ് നടത്തുക.

.

യാത്രക്കാർക്ക് നിർദ്ദേശം

യാത്ര പ്ലാൻ ചെയ്യാനായി, കര്വ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുകയോ, കൂടുതൽ വിവരങ്ങൾക്ക് മൊവാസലാത് കസ്റ്റമർ സർവീസ് സെന്ററുമായി 4458 8888 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് യാത്രക്കാരോട് ഖത്തർ റെയിൽ അഭ്യർത്ഥിച്ചു.

Related Articles

Back to top button