അൽ റയ്യാൻ: ചൊവ്വാഴ്ച അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ 2-1 വിജയം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമാണെന്ന് ഡാറ്റാ കമ്പനിയായ നീൽസൺ ഗ്രെസെനോട്ട് വിലയിരുത്തുന്നു,
ഫിഫയുടെ റാങ്കിംഗ് സമ്പ്രദായവും ടീമിന്റെ ശക്തി, സ്ഥാനം, ചരിത്രം എന്നിവയെ സ്വാധീനിക്കുന്ന സങ്കീർണ്ണമായ ഫോർമുലയും ഉപയോഗിച്ച്, 51-ാം റാങ്കിലുള്ള സൗദിക്ക് 36 അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽക്കാതെ അർജന്റീനയെ തോൽപ്പിക്കാനുള്ള സാധ്യത 8.7% മാത്രമായിരുന്നു എന്നു കണക്കുകൾ പറയുന്നു. ഇത്തരത്തിൽ ഒരു സാധ്യതയിൽ നേടിയ വിജയം അപൂർവങ്ങളിൽ അപൂർവമാണ്.
മുമ്പത്തെ ഏറ്റവും വലിയ അട്ടിമറി, 1950 ൽ ഇംഗ്ലണ്ടിനെതിരെ അമേരിക്ക (0-1) നേടിയ വിജയമായിരുന്നു (9.5% സാധ്യത).
സ്വിറ്റ്‌സർലാണ്ട് സ്പെയിനിനെ തകർത്തതും (1-0; 2010), അൾജീരിയ-വെസ്റ്റ് ജർമനി (2-0; 1982), ഗാന-ചെക്ക് റിപ്പബ്ലിക് 2-0 (2006), ഉറുഗ്വേ-ബ്രസീൽ (2-1) 1950, സൗത്ത് കൊറിയ-ജർമ്മനി 2-0 (2018), വെയിൽസ്-ഹംഗറി 2-1 (1958), നോർത്ത് അയർലാൻഡ് – സ്‌പെയിൻ (1-0) 1982, സെനഗൽ-ഫ്രാൻസ് (1-0) 2002 തുടങ്ങിയ അട്ടിമറികളാണ് ഗ്രേസനോട്ടിന്റെ പട്ടികയിൽ ഉള്ളത്.
1966-ൽ വടക്കൻ കൊറിയ ഇറ്റലിയെ തോൽപ്പിച്ചതും 1990-ലെ ഉദ്ഘാടന മത്സരത്തിൽ കാമറൂൺ അന്നത്തെ ഹോൾഡർമാരായ അർജന്റീനയെ തോൽപ്പിച്ചതും പോലെയുള്ള കൂടുതൽ പ്രശസ്തമായ ചില അട്ടിമറികൾ ഗ്രേസനോട്ടിന്റെ ആദ്യ 10-ൽ ഇടം നേടിയില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu