Qatar
ഉംറ വിസ ചട്ടങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ വിസ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ചു. പ്രവേശനത്തിന് മുമ്പുള്ള വിസയുടെ സാധുത ഇഷ്യൂ ചെയ്ത തീയതി മുതൽ മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി കുറയ്ക്കുമെന്ന് ഈ വിഷയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബിയ പത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, തീർത്ഥാടകൻ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞാൽ അനുവദനീയമായ താമസ കാലയളവ് മൂന്ന് മാസമായി തന്നെ തുടരുമെന്നും ഇതിൽ മാറ്റമില്ലെന്നും റിപ്പോർട്ട് പറഞ്ഞു.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സൗദി അറേബ്യയിലേക്കുള്ള പ്രവേശനം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉംറ വിസ ഇഷ്യൂ ചെയ്തതിന് 30 ദിവസത്തിന് ശേഷം സ്വയമേവ റദ്ദാക്കപ്പെടുമെന്നും പുതിയ നയത്തിൽ പറയുന്നു.
ഈ മാറ്റങ്ങൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.




