Qatar

ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രവേശനം: ഓണ്ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഖത്തറിലെ പ്രധാന ഇന്ത്യൻ വിദ്യാലയങ്ങളിലൊന്നായ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ 2026-27 അധ്യയനവർഷത്തെ വിദ്യാർഥി പ്രവേശനത്തിനുള്ള ഓണ്ലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു. 

കെ.ജി. മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. മോർണിങ്, ഈവെനിങ് സെഷനുകൾ ലഭ്യമാണ്.

താത്പര്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്‌കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം – www.sisqatar.info

ഓണ്ലൈൻ രജിസ്‌ട്രേഷൻ സമയം പരിമിതമായതിനാൽ രക്ഷിതാക്കൾ ഉടൻ തന്നെ അപേക്ഷ പൂർത്തിയാക്കണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

സീറ്റുകളുടെ ലഭ്യതയും ഒഴിവുകളും അനുസരിച്ചായിരിക്കും അപേക്ഷകരിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുക.

കൂടുതൽ വിവരങ്ങൾക്ക് സ്കൂളുമായി ബന്ധപ്പെടാം.

ഇമെയിൽ: admissions@sisqatar.info

ലാൻഡ് ലൈൻ നമ്പർ: 44151524

Related Articles

Back to top button