Qatar
മ്യൂസിയം ഇന്റർചേഞ്ച് ഒരാഴ്ചത്തേക്ക് അടച്ചു
സലാറ്റ ഇന്റർചേഞ്ചിൽ (മ്യൂസിയം ഇന്റർചേഞ്ച്) വലത് തിരിവ് ഒഴികെ നാല് ദിശകളിലേക്കുള്ള റോഡ് പൂർണമായും അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അടച്ചിടൽ ഒരാഴ്ച നീണ്ടുനിൽക്കും. യാത്രക്കാർ ഇതര റോഡുകൾ ഉപയോഗിക്കണം.
സെൻട്രൽ ദോഹ, കോർണിഷ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്റ്റ് – പാക്കേജ് -2, വിന്റെ ഭാഗമായി ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ചേർന്നാണ് അടച്ചിടൽ.