Qatar

കോർണിഷ് സ്ട്രീറ്റിൽ ഈ വാരാന്ത്യം വീണ്ടും റോഡ് അടച്ചിടും

അറ്റകുറ്റപ്പണികൾക്കായി ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗൽ’ അറിയിച്ചു.

ഖത്തർ നാഷണൽ തിയേറ്റർ ഇന്റർചേഞ്ചിന്റെ അൽ മർഖിയ ഇന്റർചേഞ്ച് വരെയുള്ള ഭാഗം അടച്ചിടുമെന്ന് അഷ്ഗൽ പറഞ്ഞു. 

എന്നാൽ, അൽ മർഖിയ സ്ട്രീറ്റിലേക്കുള്ള വലത് തിരിവും മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവും ഗതാഗതത്തിനായി തുറന്നിരിക്കും.

ഒക്ടോബർ 23 നാളെ രാത്രി 10 മണി മുതൽ ഒക്ടോബർ 26 ഞായറാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ റോഡ് അടച്ചിടൽ.

കോർണിഷ് സ്ട്രീറ്റിലെ നാലാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനോടനുബന്ധിച്ചാണിതെന്ന് അഷ്ഗൽ വ്യക്തമാക്കി.

Related Articles

Back to top button