പുതിയ ട്രാവൽ നയം: ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി എംബസ്സി
ദോഹ: ജൂലൈ 12 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയത്തിൽ ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കി ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ച പ്രധാന പോയിന്റുകൾ ഇങ്ങനെ:
-ഇന്ത്യക്കാരായ യാത്രക്കാരെ രണ്ടായി തിരിച്ചിട്ടുണ്ട്. റെസിഡന്റ് വിസയിലുള്ളവരാണ് ആദ്യവിഭാഗം. ഈ വിഭാഗത്തിൽ കോവിഷീൽഡ് അടക്കമുള്ള ഖത്തർ അംഗീകൃത വാക്സീനേഷൻ പൂർത്തിയായവർക്ക്, ഖത്തറിൽ ക്വാറന്റീൻ വേണ്ട. ഈ വിഭാഗത്തിൽ വാക്സിനേഷൻ പൂർത്തിയായ മാതാപിതാക്കളോടൊപ്പം എത്തുന്ന 17 വയസ്സ് വരെയുള്ള വാക്സീൻ എടുക്കാത്ത കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ വേണ്ട. എന്നാൽ ഈ കുട്ടികൾക്ക് 10 ദിവസത്തെ ഹോം ക്വാറന്റീൻ വേണം.
-അതേ സമയം, റെസിഡന്റ് വിസയിലുള്ള വാക്സീനേഷൻ പൂർത്തിയാക്കാത്ത എല്ലാവർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
-ഫാമിലി, ടൂറിസ്റ്റ് വിസ, ബിസിനസ് സംബദ്ധമായ ആവശ്യങ്ങൾ മുതലായവയുമായി സന്ദർശക വിസയിൽ ഖത്തറിലെത്തുന്ന വാക്സീനേഷൻ പൂർത്തിയാക്കിയവരാണ് രണ്ടാമത്തെ വിഭാഗം. ഇവർക്കും ഖത്തറിൽ ക്വാറന്റീൻ വേണ്ട. അതേ സമയം ഈ വിഭാഗത്തിൽ 0-11 പ്രായത്തിലുള്ള കുട്ടികൾക്ക് പ്രവേശനം ഇല്ല. സന്ദർശക വിസയിൽ വാക്സീനേഷൻ പൂർത്തിയാക്കാത്തവർക്ക് ആർക്കും തന്നെ പ്രവേശനം ഇല്ല.
-എല്ലാ യാത്രക്കാരും പുറപ്പെടലിന് 72 മണിക്കൂറിനുള്ളിലുള്ള ആർട്ടിപിസിആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ട് ഉള്ളവരായിരിക്കണം. ഖത്തറിലെത്തിയ ശേഷം സ്വന്തം ചെലവിൽ വീണ്ടും ആർട്ടിപിസിആറിന് വിധേയമാകണം. ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മടങ്ങണം.
-യാത്രക്ക് 12 മണിക്കൂർ മുൻപെങ്കിലും ഇഹ്തിറാസ് പോർട്ടലിൽ പ്രീ രെജിസ്റ്റർ ചെയ്യണം.
അതേ സമയം, നേരത്തെയുള്ള നിയമം അനുസരിച്ചു, ഖത്തറിന് പുറത്ത് 6 മാസം കഴിഞ്ഞവരോ ഖത്തർ ഐഡിയുടെ കാലാവധി തീർന്നവരോ ആണെങ്കിൽ തിരികയെത്തുന്നവർ സ്പോണ്സറുടെ സഹായത്തോടെ എൻട്രി പെർമിറ്റ് നേടേണ്ടതുണ്ട്.
Updated travel guidelines, for Indian nationals from 12 July to enter Qatar:
— India in Qatar (@IndEmbDoha) July 11, 2021
1. Resident Permit holders exempt from Quarantine if fully vaccinated with approved vaccines, including Covishield. Accompanying unvaccinated children age 0-17 yrs to undergo 10 days home quarantine.