Qatar
അൽ മർഖിയ സ്ട്രീറ്റിൽ ഗതാഗതനിരോധനം

അറ്റകുറ്റപ്പണികളുടെ ഭാഗമായി ലേഖ്വായിർ ഇന്റർസെക്ഷനിൽ നിന്ന് നാഷണൽ ലൈബ്രറി ഇന്റർസെക്ഷനിലേക്കുള്ള അൽ മർഖിയ സ്ട്രീറ്റിലെ ഒരു ദിശ പബ്ലിക് വർക്ക് അതോറിറ്റി (അഷ്‌ഖൽ) അടച്ചുപൂട്ടി. ഇന്നലെ മുതൽ ഓഗസ്റ്റ് 24 ചൊവ്വാഴ്ച വരെയാണ് മേഖലയിൽ ഗതാഗത നിരോധനം.
അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് വരുന്ന, നേരെ പോകേണ്ട യാത്രക്കാർ വലത്തോട്ട് തിരഞ്ഞു അൽ താവൂൻ ഇന്റർസെക്ഷൻ വഴി പോകണം. അതേ സമയം, അൽ താവൂൻ ഇന്റർസെക്ഷനിൽ നിന്ന് വരുന്നവർ തൊട്ടടുത്ത ഇന്റർസെക്ഷനിൽ നിന്ന് യു-ടെൺ എടുത്ത് കോർണിഷ് സ്ട്രീറ്റ് വഴി തിരിയണം. 4 ദിവസം നീളുന്ന പശ്ചാത്തല വികസനപ്രവർത്തനങ്ങൾക്കായാണ് റോഡുകൾ അടച്ചത്.
https://twitter.com/AshghalQatar/status/1428327871681122307?s=19