Qatar

ആര്‍ ഐ ടി അലുംനി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: ഗവൺമെന്റ്‌ എന്‍ജിനീയറിങ്‌
കോളേജ്‌, കോട്ടയം (ആര്‍ ഐ ടി)
അലുംനി അസോസിയേഷന്‍
ഖത്തറിന്റെ ആഭിമുഖ്യത്തില്‍
”ഓണം മൂഡ് 2025“ എന്ന പേരിൽ പരമ്പരാഗത
തനിമയില്‍ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 3 നു അൽ ഗനീം ക്ലബ് ഹൌസിൽ വച്ചായിരുന്നു പരിപാടി.

പരിപാടിയിൽ പങ്കെടുത്ത എല്ലാ അലുംനിമെമ്പേഴ്‌സിനെയും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ്‌, ജനറല്‍
സെക്രട്ടറി ഫ്ലോസി, ട്രഷറർ
മിലോഷ് ചോവേല്ലൂർ, മറ്റു മാനേജ്മന്റ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍ ഐടി അലുംനി
അസോസിയേഷന്‍ ഖത്തര്‍ 2015ൽ ആണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.
എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസ ഗവേഷണമേഖലയില്‍ ശക്തമായ സാന്നിധ്യമായി വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ
പ്രവര്‍ത്തനങ്ങളും പരിപാടികളുമായി
മുന്നോട്ട്‌ പോകുകയാണ്‌ ഈ കൂട്ടായ്മ.

Related Articles

Back to top button