Qatar

രാത്രികളിൽ ഹ്യൂമിഡിറ്റി വർദ്ധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ രാത്രികളിൽ ഹ്യൂമിഡിറ്റി വർദ്ധിക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു.

വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായ ജമ്രത് അൽ ക്വയ്‌സ് ജൂലൈ 16 ബുധനാഴ്ച്ച ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.

ഈ സീസണിൽ അറേബ്യൻ ഉപദ്വീപിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അറേബ്യൻ ഗൾഫിൽ ഹ്യൂമിഡിറ്റി കൂടുതലായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button