Qatar

റിയാദ മെഡിക്കല്‍ സെന്റര്‍ ‘ഹെര്‍ ഹെല്‍ത്ത്’ കാംപയിന്‍ സംഘടിപ്പിച്ചു

ദോഹ: സ്ത്രീകളുടെ ആരോഗ്യവും വെല്‍നസും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ മെഡിക്കല്‍ സെന്റര്‍ സ്ത്രീകള്‍ക്കായി ‘ഹെര്‍ ഹെല്‍ത്ത്’ കാംപയിന്‍ സംഘടിപ്പിച്ചു. കാംപയിന്റെ ഭാഗമായി സ്ത്രീകള്‍ക്കു സാധ്യതയുള്ള സ്തനാര്‍ബുദ രോഗത്തെ കുറിച്ച് ഖത്തറിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് അവേര്‍നസ്സ് പ്രോഗ്രാമുകളും സംശയ നിവാരണ സദസ്സുകളും സംഘടിപ്പിച്ചു. നൂറു കണക്കിനു സ്ത്രീകളാണ് ഈ പരിപാടികളില്‍ പങ്കാളികളായത്.

റിയാദ മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രശസ്തരായ ഡോ. വിജയലക്ഷ്മി, ഡോ. ലുഫ്‌ന എന്നിവര്‍ കാംപയിനു നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കു സ്തനാര്‍ബുദത്തെ കുറിച്ചു പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട സ്വയം പരിശോധന, സ്‌ക്രീനിങ്ങുകള്‍, രോഗ പ്രതിരോധത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയെ കുറിച്ചു വിശദമായ ഉള്‍ക്കാഴ്ച നല്‍കി.

‘ ഹെര്‍ ഹെല്‍ത്ത് ‘ കാംപയിനിലൂടെ ആരോഗ്യ രംഗത്ത് സ്ത്രീകളെ സ്വയം ശാക്തീകരിക്കുകയും രോഗപ്രതിരോധത്തെ കുറിച്ച് ബോധവല്‍കരിക്കുകയും ചെയ്യുക എന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യമമാണ് റിയാദ മെഡിക്കല്‍ സെന്റര്‍ നിര്‍വഹിക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.

രോഗത്തെ കുറിച്ച ശരിയായ അറിവ് രോഗത്തെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും രോഗമുകതി എളുപ്പമാക്കുകയും ചെയ്യുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു.

ഖത്തറിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന വനിതാ ജീവനക്കാര്‍ കാംപയിന്റെ ഭാഗമായി പങ്കെടുത്തു. രോഗങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സാധാരണക്കാരായ ആളുകള്‍ സജീവമാകുന്നത് ആരോഗ്യമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനു ഉപകാരപ്പെടും. സ്ത്രീജന്യമായ രോഗങ്ങളെ കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം കൃത്യസമയത്ത് നല്‍കി ആരോഗ്യരംഗത്തെ അവരെ ശാക്തീകരിക്കുകയെന്നതു റിയാദ മെഡിക്കല്‍ സെന്ററിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് പറഞ്ഞു. ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ‘ഇന്‍സ്‌പെയറിങ് ബെറ്റര്‍ ഹെല്‍ത്ത്’ എന്ന വിഷനിലേക്കുള്ള യാത്രയുടെ ഭാഗമാണിത്. ആരോഗ്യമേഖലയില്‍ കാരുണ്യത്തിന്റെയും രോഗപ്രതിരോധ ബോധവല്‍ക്കരണത്തിന്റെയും സ്വയം പരിശോധനാ അവബോധം നല്‍കുന്നതിന്റെയും ഭാഗമാണ് ഇത്തരം കാംപയിനുകള്‍ എന്ന് മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.

ദോഹയിലെ സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യമായ റിയാദ മെഡിക്കല്‍ സെന്ററില്‍, 15ലധികം സ്‌പെഷ്യാലിറ്റികളും 30ലധികം ഡോക്ടര്‍മാരും സേവനം അനുഷ്ടിക്കുന്നു.
റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ്, ഫിസിയോ തെറാപ്പി തുടങ്ങി, നിരവധി സേവനങ്ങളാണ് റിയാദ മെഡിക്കല്‍ സെന്റര്‍ നല്‍കുന്നത്. ഉന്നതമായ ഗുണനിലവാരവും സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന തരത്തിലുള്ള ആരോഗ്യ പരിചരണവും സ്ഥാപനം ഉറപ്പു

Related Articles

Back to top button