Qatar
ഖത്തർ ദേശീയ ദിന അവധി പ്രഖ്യാപിച്ചു; ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള നിബന്ധനകൾ ഇങ്ങനെ
ദോഹ: ഡിസംബർ 18 ന്റെ ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ച്, 2021 ഡിസംബർ 19 ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചതായി അമീരി ദിവാൻ അറിയിച്ചു.
അതേസമയം, ഡിസംബർ 15-21 ദിനങ്ങളിൽ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷങ്ങളിൽ കാറുകൾക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങൾക്കുള്ള നിയന്ത്രണങ്ങളും മന്ത്രാലയം അറിയിച്ചു.
- ഇത് പ്രകാരം, വാഹനങ്ങളുടെ വിൻഡ്ഷീൽഡിൽ ടിന്റ് പാടില്ല.
- ഖത്തർ ദേശീയ ദിനത്തിൽ വാഹനങ്ങളുടെ നിറം മാറ്റാനാകില്ല.
- അലങ്കാരങ്ങൾ ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ പാടില്ല.
- യാത്രക്കാരിൽ ആരെയും ജനാലകളിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കാൻ അനുവദിക്കില്ല.
അതേസമയം, കോർണിഷിലെ ദേശീയ ദിന പരേഡിന്, സൈനിക വാഹനങ്ങൾ ഉണ്ടാകില്ലെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. എന്നാൽ കാലാൾ സൈനിക പരേഡിനൊപ്പം ഒരു പ്രത്യേക മിലിട്ടറി ഷോ അരങ്ങേറും.