Qatar
9 മുതൽ 14 വയസു വരെയുള്ള ആൺകുട്ടികൾക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാം; രജിസ്‌ട്രേഷൻ ആരംഭിച്ച് സാംസ്‌കാരിക മന്ത്രാലയം

9 മുതൽ 14 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് ദക്ഷിണാഫ്രിക്കയിലേക്കുള്ള സാംസ്‌കാരിക യാത്രയ്ക്ക് രജിസ്റ്റർ ചെയ്യാമെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. നോമാസ് സെന്റർ സംഘടിപ്പിക്കുന്ന ഈ യാത്ര 2025 ഓഗസ്റ്റ് 1 മുതൽ 9 വരെയാണ് നടക്കുന്നത്.
യാത്രയുടെ ഭാഗമാകുന്നതിനുള്ള ചെലവ് 6,000 ഖത്തർ റിയാൽ ആണ്. വിമാന ടിക്കറ്റുകൾ, താമസം, ട്രാൻസ്‌പോർട്ടേഷൻ, വർക്ക്ഷോപ്പ് ഫീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭാഗമാണ് നോമാസ് സെന്റർ. വ്യത്യസ്‌തമായ പ്രവർത്തനങ്ങളിലൂടെ ഖത്തറി പാരമ്പര്യങ്ങളെയും പൈതൃകത്തെയും കുറിച്ച് പഠിക്കാൻ യുവാക്കളെ അവർ സഹായിക്കുന്നു.
താൽപ്പര്യമുള്ള ആർക്കും ഈ ലിങ്കിൽ ക്ലിക്കു ചെയ്ത് രജിസ്റ്റർ ചെയ്യാം.