LegalQatar

“റേക്കുകൾ” പിടിച്ചെടുത്ത് മന്ത്രാലയം; മുന്നറിയിപ്പ്

കടലിന്റെ അടിത്തട്ടും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും പവിഴപ്പുറ്റുകളും നശിപ്പിക്കുന്ന വിധത്തിലുള്ള നിരവധി റേക്കുകൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പിടിച്ചെടുത്തു. “കരഗീർ” മീനിന്റെ കൂടുകൾ തിരയാനായാണ് ഈ റേക്കുകൾ ഉപയോഗിക്കുന്നത്.

ജീവനുള്ള ജലവിഭവങ്ങളുടെ ചൂഷണവും സംരക്ഷണവും സംബന്ധിചുള്ള 1983 ലെ 4-ാം നമ്പർ നിയമം ലംഘിക്കുന്നതാണ് ഈ റേക്കുകൾ എന്നു മന്ത്രാലയം വ്യക്തമാക്കി. ഇവ കൈവശം വയ്ക്കുന്നതിനെതിരെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് MoECC മുന്നറിയിപ്പ് നൽകി.

തുറമുഖങ്ങൾ വിട്ട് കടലിൽ സഞ്ചരിക്കുന്ന ബോട്ടുകൾ നിരീക്ഷിക്കാനായി ഇൻസ്പെക്ടർമാർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button