ഖത്തറിൽ മൂടൽമഞ്ഞു നിറഞ്ഞ കാലാവസ്ഥക്ക് സാധ്യത; കാഴ്‌ചപരിധി കുറയുമെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച്ച വൈകുന്നേരം 6 മണി വരെ ചില സ്ഥലങ്ങളിലെ കാലാവസ്ഥ മൂടൽമഞ്ഞു നിറഞ്ഞതായിരിക്കുമെന്ന് ക്യുഎംഡി അറിയിച്ചു. പകൽ അവസാനിക്കുന്തോറും ചൂട് കൂടും, കുറച്ച് മേഘങ്ങൾ ഉണ്ടാകും. രാത്രിയിൽ കാലാവസ്ഥ കൂടുതൽ ഹ്യൂമിഡിറ്റി ഉള്ളതായി അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ പകൽ സമയത്ത് കാഴ്ച്ചപരിധി മോശമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽത്തീരത്ത്, ചില സ്ഥലങ്ങളിൽ ആദ്യം മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കും. പിന്നീട്, ഇടയ്ക്കിടെ മേഘാവൃതമായ കാലാവസ്ഥയും ഉണ്ടാകും.
കടൽതീരത്ത് കാറ്റ് ആദ്യം വളരെ ചെറിയ തോതിലായിരിക്കും. പിന്നീട് പ്രധാനമായും വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെയുള്ള ദിശയിലേക്ക് മാറി 3 മുതൽ 13 നോട്ട് വരെ വേഗതയിൽ വീശും. കടലിൽ കാറ്റ് വ്യത്യാസപ്പെടും, കൂടുതലും വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെ, 2 മുതൽ 13 നോട്ട് വരെ വേഗതയിൽ വീശും.
കടൽ ശാന്തമായിരിക്കും, തീരത്തിനടുത്ത് 1 മുതൽ 2 അടി വരെയും പുറത്തേക്ക് 1 മുതൽ 3 അടി വരെയും തിരമാലകൾ ഉയരും.
കരയിൽ ദൂരക്കാഴ്ച്ച സാധാരണയായി 4 മുതൽ 8 കിലോമീറ്റർ വരെയായിരിക്കും, എന്നാൽ ചില സ്ഥലങ്ങളിൽ പകൽ സമയത്ത് 2 കിലോമീറ്ററോ അതിൽ കുറവോ ആകാം. കടലിൽ, ദൃശ്യപരത 4 മുതൽ 8 കിലോമീറ്റർ വരെയായിരിക്കും, ചില പ്രദേശങ്ങളിൽ 3 കിലോമീറ്ററോ അതിൽ കുറവോ ആകാനും സാധ്യതയുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t