ഖത്തറിൽ മൂടൽമഞ്ഞു രൂപപ്പെടുന്നത് തുടരും, വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞു രൂപപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യുഎംഡി നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, ഈ സമയത്ത് ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയും.
വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും ഏറ്റവും പുതിയ കാലാവസ്ഥ സംബദ്ധമായ വാർത്തകൾ ശ്രദ്ധിക്കാനും അവർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ദോഹയിൽ ഇന്നത്തെ താപനില 16 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അൽ ഖോർ, അൽ ഗുവൈരിയ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 10 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp