Legal
വാരാന്ത്യത്തിൽ രാത്രികൾ തണുക്കും, ദൂരക്കാഴ്ച്ച കുറയുമെന്ന് ക്യുഎംഡി
ഈ വാരാന്ത്യത്തിൽ ഖത്തറിൽ ദൂരക്കാഴ്ച്ച മോശമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ മൂടൽമഞ്ഞ് നിറഞ്ഞത് ആയിരിക്കും, ചിലപ്പോൾ ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടി താപനില മിതമായ രീതിയിലും ആയിരിക്കും.
താപനില കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസും കൂടിയത് 25 ഡിഗ്രി സെൽഷ്യസും പ്രവചിക്കപ്പെടുന്നതിനാൽ ഡിസംബർ 14 ശനിയാഴ്ച്ച വരെ രാത്രികളിൽ തണുപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിപ്പാർട്ട്‌മെൻ്റിൻ്റെ സമീപകാല അപ്‌ഡേറ്റിൽ വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം അടുത്ത ആഴ്ച്ചയുടെ തുടക്കത്തിൽ രാജ്യത്ത് താപനില കുറയുമെന്ന് സൂചിപ്പിച്ചിരുന്നു. ഡിസംബർ 14 കടലിലെ തിരമാലകൾ 2-4 അടി മുതൽ 4-7 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ വേലിയേറ്റ മുന്നറിയിപ്പ് ക്യുഎംഡി നൽകുന്നു.