ഗൈനക്കോളജി സേവനങ്ങളിൽ വൻ ഫീസ് ഇളവുമായി നസീം മെഡിക്കൽ സെന്റർ
ദോഹ: ഖത്തറിൽ ഗൈനക്കോളജി സേവനങ്ങളില് വമ്പൻ ഇളവുകളുമായി, സി റിംഗ് റോഡ് നസീം മെഡിക്കല് സെന്റർ. ഗൈനക്കോളജി വിഭാഗത്തിൽ പി.സി.ഒ.ഡി സ്ക്രീനിംഗ് പാക്കേജിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 1120 ഖത്തർ റിയാലിന്റെ പി.സി.ഒ.ഡി സ്ക്രീനിംഗ് 450 ഖത്തർ റിയാലായി കുറച്ചു.
എന്നാൽ പരിമിത കാലത്തേക്ക് മാത്രമാണ് ഓഫർ ലഭ്യമാകുക. ഡിസംബര് 14 ന് ആരംഭിച്ച ഇളവ് ഡിസംബര് 31-ന് അവസാനിക്കും. 450 റിയാൽ പാക്കേജിൽ ലഭിക്കുന്ന സേവനങ്ങൾ താഴെപ്പറയുന്നവയാണ്:
- സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജി കണ്സള്ട്ടേഷൻ
- ഗൈനക്കോളജി അൾട്രാ സൗണ്ട്
- ഗ്ലൂക്കോസ് ഫാസ്റ്റിംഗ് (പ്ലാസ്മ) പിപി
- ലിപിഡ് പ്രൊഫൈൽ
- തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ (TSH)
- പ്രൊലാക്ടിൻ
ലാബ്/റേഡിയോളജി എൻക്വയറി, മറ്റ് അത്യാഹിത സന്ദര്ശനങ്ങൾ തുടങ്ങിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സേവനങ്ങൾ ഈ ഫീസിൽ വരില്ല. പാക്കേജ് ഫീസ് തിരികെ ലഭിക്കുന്നവയല്ല. ഈ പാക്കേജിൽ പറഞ്ഞിരിക്കുന്ന സേവനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ, അവ മറ്റുള്ള സേവനങ്ങളിലേക്ക് മാറ്റാനും സാധിക്കില്ല. ഒരു ഇന്ഷുറന്സ് പാക്കേജിന്റെയും കീഴിൽ വരുന്നവയുമല്ല ഈ ഇളവുകൾ.