Qatar

വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

ഈ വാരാന്ത്യത്തിൽ ഖത്തറിൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്നും നാളെയും താപനില 22°C മുതൽ 32°C വരെ ആയിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞ് ആയിരിക്കും, രാത്രിയിൽ ചെറുതായി മേഘങ്ങൾ നിറഞ്ഞ കാലാവസ്ഥയാകും.

വടക്കുപടിഞ്ഞാറ് നിന്ന് 5 മുതൽ 16 നോട്ട് വരെ വേഗതയിൽ കാറ്റ് വീശും, കടൽത്തീരത്ത് 24 മുതൽ 25 നോട്ട് വരെ വേഗതയിലാകും കാറ്റുണ്ടാവുക. തിരമാലകൾ 3 മുതൽ 6 അടി വരെ ഉയരത്തിലായിരിക്കും, പക്ഷേ ചിലപ്പോൾ 10 അടി വരെ ഉയർന്നേക്കാം.

നേരത്തെ, നവംബർ 12 ന്, വകുപ്പ് സമുദ്രപ്രവർത്തനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, അത് ഈ വാരാന്ത്യത്തിലും പ്രാബല്യത്തിൽ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button