‘ക്രിസ്റ്റഫർ’ സ്‌പെഷ്യൽ ഫാൻ ഷോ വിത്ത് സെലിബ്രിറ്റിയുമായി ഖത്തർ മമ്മൂട്ടി ഫാൻസ്

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം ‘ക്രിസ്റ്റഫർ’ നാളെ റിലീസ് ആകാൻ ഇരിക്കെ, ഖത്തർ മമ്മൂട്ടി ഫാൻസും ട്രൂത്ത് ഗ്ലോബൽ ഫിലിംസും റേഡിയോ മലയാളവും ചേർന്ന് ചിത്രത്തിന് സ്‌പെഷ്യൽ ഫാൻ ഷോ വിത്ത് സെലിബ്രിറ്റി മീറ്റ് സംഘടിപ്പിക്കുന്നു. നടൻ ഷഹീൻ സിദ്ധിക്ക് അതിഥിയാവും.

നാളെ വൈകിട്ട് 7 ന് ഐൻ ഖാലിദ് ലുലുവിൽ സിനിമയുടെ പ്രചരണാർത്ഥം മീറ്റ് ൻ ഗ്രീറ്റ് ചടങ്ങ് സംഘടിപ്പിക്കും. വൈകിട്ട് 9:30 ന് ഏഷ്യൻ ടൌൺ സിനിമ വണ്ണിൽ സ്‌പെഷ്യൽ ഫാൻ ഷോയും അരങ്ങേറും. പരിപാടികളോടനുബന്ധിച്ച് മ്യൂസിക്, ഡാൻസ് ഷോകളും ഉണ്ടാവും.
അതേസമയം, ചിത്രം ഖത്തറിൽ ഉൾപ്പെടെ നാളെയാണ് റിലീസ്. ഖത്തറിൽ 15 കേന്ദ്രങ്ങളിലാണ് റിലീസ്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi