InternationalQatar
യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് തിരിച്ച് അമീർ

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഐക്യരാഷ്ട്രസഭയുടെ വരാനിരിക്കുന്ന പൊതുസഭാ യോഗത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് തിരിച്ചതായി ഖത്തറിലെ അമീരി ദിവാൻ ഞായറാഴ്ച പറഞ്ഞു.
ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രണ്ട് വർഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ലോക നേതാക്കൾ ന്യൂയോർക്കിൽ ഒത്തുകൂടുന്നത്. പലസ്തീൻ എൻക്ലേവിൽ മാനുഷിക പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കുകയാണ്. അവിടെ ഭക്ഷണ ക്ഷാമം രൂക്ഷമായതായും മാസാവസാനത്തോടെ അത് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ആഗോള നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ ദോഹയിൽ നടത്തിയ കടന്നാക്രമണവും യുഎൻ പൊതുസഭയിൽ ചർച്ചയാകും.