എടിഎം പിൻവലിക്കൽ, പിഒഎസ് ഇടപാടുകൾ എന്നിവയിൽ സാങ്കേതിക പ്രശ്‌നങ്ങൾ വന്നതിൽ വിശദീകരണവുമായി ഖത്തർ സെൻട്രൽ ബാങ്ക്

നാഷണൽ എടിഎം ആൻഡ് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ശൃംഖലയായ എൻഎപിഎസിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. കാർഡ് നൽകുന്ന ബാങ്കിന്റേതല്ലാത്ത മെഷീനുകളിൽ ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന സമയത്ത് എടിഎം പിൻവലിക്കലുകളിലും പിഒഎസ് ഇടപാടുകളിലും ഈ പ്രശ്‌നം കണ്ടിരുന്നു.
തങ്ങളുടെ ടെക്‌നിക്കൽ സ്റ്റാഫുകൾ വേഗത്തിൽ പ്രവർത്തിച്ച് പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ക്യുസിബി പറഞ്ഞു. രണ്ട് മണിക്കൂർ സേവനങ്ങളെ ബാധിച്ചതിനു ശേഷം ഇപ്പോൾ എല്ലാം ശരിയായ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡുകൾ, ഫവ്‌റാൻ സേവനം തുടങ്ങിയ മറ്റ് സേവനങ്ങൾ വ്യത്യസ്‌ത പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ അവയെ ബാധിച്ചിട്ടില്ലെന്നും ക്യുസിബി സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t