Qatar

എടിഎം, പി.ഒ.എസ് തടസ്സങ്ങൾ: വിശദീകരണവുമായി ഖത്തർ സെൻട്രൽ ബാങ്ക്

നാഷണൽ എടിഎം ആൻഡ് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) നെറ്റ്‌വർക്കിൽ (എൻഎപിഎസ്) ഒരു സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. 

കാർഡിന്റെ മാതൃബാങ്കുമായി ബന്ധമില്ലാത്ത ഉപകരണങ്ങളിൽ ഉപയോഗിക്കുമ്പോൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള എടിഎം വിത്ത്ഡ്രോവലുകളെയും പിഒഎസ് ഇടപാടുകളെയും ഇത് താൽക്കാലികമായി ബാധിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തങ്ങളുടെ പ്രത്യേക സാങ്കേതിക സംഘങ്ങൾ ഉടനടി സ്വീകരിച്ചുവെന്നും രണ്ട് മണിക്കൂർ നീണ്ട തടസ്സത്തെത്തുടർന്ന് സേവനങ്ങൾ ഇപ്പോൾ പുനരാരംഭിച്ചുവെന്നും ക്യുസിബികൾ അറിയിച്ചു.

ക്രെഡിറ്റ് കാർഡുകൾ, ഫവ്‌റാൻ സേവനം തുടങ്ങിയ മറ്റെല്ലാ സേവനങ്ങളെയും ഈ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും അവ ബദൽ പേയ്‌മെന്റ് സൊല്യൂഷനുകളായി തുടരുമെന്നും ക്യൂസിബി വ്യക്തമാക്കി.

Related Articles

Back to top button