
ഉപഭോക്തൃ ധനസഹായം, ഉപഭോക്താക്കളുടെ ശമ്പളത്തിനനുയോജ്യമായി അനുവദിച്ച വായ്പകൾ എന്നിവയിൽ ഏതെങ്കിലും അധിക ചിലവുകൾ നൽകുന്നതിൽ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
പലിശനിരക്കിലെ ആഗോള വർധനയുടെയും പണനയത്തിന്റെ ആവശ്യകതകൾക്കനുസൃതമായി പലിശനിരക്കിലുണ്ടായ വർദ്ധനയുടെയും പശ്ചാത്തലത്തിലാണ് ഇളവ് തീരുമാനമെന്ന് ക്യുസിബി വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j